പോങ്യാങ്: ഭക്ഷ്യക്ഷാമ സാധ്യത കണക്കിലെടുത്ത് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി റിപ്പോര്‍ട്ട്.
ഭക്ഷ്യക്ഷാമം മറികടക്കാന്‍ കാര്‍ഷിക ഉല്‍പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയയുടെ അവസ്ഥ മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടെയാണ് കിം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
ഈ വര്‍ഷം ധാന്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നേരത്തെ നടന്ന പാര്‍ട്ടിയുടെ പ്ലീനറി യോഗത്തില്‍ സുസ്ഥിരമായ കാര്‍ഷിക ഉത്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു