പനാമ സിറ്റി : പനാമ കനാൽ തിരിച്ചെടുക്കാനുള്ള യുഎസ് ആലോചനകൾക്കിടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാനമയിലെത്തി. പ്രസിഡന്റ് ഹോസെ റൗൾ മുളീനോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കനാൽ സന്ദർശിക്കുകയും ചെയ്തു. പാനമ കനാൽ യുഎസ് നിയന്ത്രണത്തിലാക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അതു സാധ്യമല്ലെന്നും മുളീനോ വ്യക്തമാക്കിയിരുന്നു.
പസഫിക് സമുദ്രത്തേയും കരീബിയൻ കടലിനെയും ബന്ധിപ്പിക്കുന്ന 84 കിലോമീറ്റർ ദൂരമുളള പനാമാ കനാൽ ലോക ചരക്ക് ഗതാഗതത്തിന്റെ നിർണായക ചാലാണ്.