Friday, April 4, 2025

HomeWorldയു.കെ.യില്‍ അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധന

യു.കെ.യില്‍ അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധന

spot_img
spot_img

ലണ്ടന്‍: യു.കെ.യില്‍ രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നു.. രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വിവിധ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി യു.കെ. ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിനിരയാക്കുകയും ചെയ്തു. ഇതുവരെ നടപടിയൊന്നുമില്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇങ്ങനെ രാജ്യത്ത് വരാനും അനധികൃതമായി ജോലിചെയ്യാനും കഴിഞ്ഞെന്നും ഹോം സെക്രട്ടറി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments