വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസംമുട്ടൽ അലട്ടിയിരുന്നു.
ഇന്നും പതിവുപോലെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. “ചില പരിശോധനകൾക്കായും ബ്രോങ്കൈറ്റിസ് ചികിത്സ തുടരുന്നതിനുമായി അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു”, വത്തിക്കാൻ അറിയിച്ചു. കാൽമുട്ട്, ഇടുപ്പ് വേദന, വൻകുടൽ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും പോപ്പിനെ അലട്ടിയിരുന്നു.