തിരുവനന്തപുരം: ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനു കേരളത്തിൽ പോളിംഗ് ബൂത്ത് ജര്‍മ്മന്‍ പൗരന്‍മാരായ നാലു പേര്‍ ഈ. ബൂത്തിൽ വോട്ട് ചെയ്തു .
റയ്നര്‍ ഹെല്‍ബിംഗ്യ്റ , യൂട്ട ഹെല്‍ബിംഗ്, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച തപാല്‍ വോട്ട് രേഖപ്പെടുത്തിയത്.
ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള തപാല്‍ വോട്ടുകള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഫെബ്രുവരി 23 നാണ് ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് .