Saturday, February 22, 2025

HomeWorldഫ്രാൻസിസ് മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ; ആരോ​ഗ്യനില ​ഗുരുതരം

ഫ്രാൻസിസ് മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ; ആരോ​ഗ്യനില ​ഗുരുതരം

spot_img
spot_img

വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാൻസിസ് മാർപാപ്പയുടെ ആ​രോ​ഗ്യനിലയിൽ കൂടുതൽ സങ്കീർണ്ണം. രണ്ടു ശ്വാസകോശങ്ങളിലുമ കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കും ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88 വയസ്സുള്ള മാർപാപ്പ.

അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനകളോടെ നിൽക്കുന്നത്. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർ‌പാപ്പയും അഭ്യർത്ഥിച്ചു.

മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികത്വം വഹിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments