Friday, February 21, 2025

HomeWorldന്യൂമോണിയ ബാധിച്ചു ഓരോ വർഷവും ഏഴേകാൽ ലക്ഷം കുട്ടികൾ മരിക്കുന്നതായി യൂണിസെഫ്

ന്യൂമോണിയ ബാധിച്ചു ഓരോ വർഷവും ഏഴേകാൽ ലക്ഷം കുട്ടികൾ മരിക്കുന്നതായി യൂണിസെഫ്

spot_img
spot_img

വാഷിംഗ്ടൺ:   അഞ്ചു വയസിൽ താഴെയുള്ള എഴേകാൽ ലക്ഷം കുട്ടികൾ ഓരോ വർഷവും ലോകത്ത്  ന്യുമോണിയ ബാധിച്ച് മരിക്കുന്നതായി യൂണിസെഫ് . ഓരോ 43 സെക്കൻഡിലും ഒരു കുട്ടി വീതം ന്യൂമോണിയ ബാധിച്ച് മരിക്കുന്നുവെന്നു.  മരിക്കുന്നവരിൽ   190.000 നവജാതശിശുക്കളും  ഉൾപ്പെടുന്നു. ഇവരിൽ പകുതിയോളം പേരുടെ മരണവും വായുമലിനീകരണത്തിന്റെ കൂടി ഫലമാണ്.

കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ടിൽലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഈ ശ്വാസകോശസംബന്ധിയായ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.കുട്ടികളുടെ ജീവനെടുക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന് ന്യൂമോണിയയെ വിശേഷിപ്പിച്ച യൂണിസെഫ്, ലോകത്തിലെ ദരിദ്രരാജ്യങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നതെന്നു വ്യക്തമാക്കി.

വേണ്ടത്ര കരുതലുകളെടുത്താൽ ഇതിൽ പകുതിയിലധികം മരണങ്ങളും തടയാവുന്നവയാണെന്നും അറിയിച്ചു. അടിസ്ഥാന ആരോഗ്യസേവനം പോലും ലഭിക്കാതെ വരുന്നതാണ് ഇത്തരം രോഗബാധ നേരിടുന്ന കുട്ടികളുടെ മരണത്തിന് കാരണമാകുന്നതെന്നും,അതോടൊപ്പം, ഭക്ഷ്യലഭ്യതക്കുറവ്, മറ്റു പകർച്ചവ്യാധികൾ, വായുമലിനീകരണം തുടങ്ങിയവയും ഇവയെ കൂടുതൽ രൂക്ഷമാക്കുമെന്നും യൂണിസെഫ് വിശദീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments