വാഷിംഗ്ടൺ: നാറ്റോ സൈനികസഖ്യത്തിൽ അംഗത്വം നേടാനുള്ള താൽപര്യം യുക്രെയ്ൻ മറക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി അടുത്ത ദിവസം അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ നിർണായക പ്രഖ്യാപനം. .
യുക്രെയ്ൻ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും അതിനാൽ നാറ്റോ അംഗത്വം യുക്രെയ്ൻ മറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഏത്രയും വേഗം നേരിട്ട് സംസാരിക്കാമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യാൻ ആവശ്യപ്പെടുമെന്ന് വിശദീകരിക്കാൻ ട്രംപ് തയാറായില്ല.