റോം: ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. ബുധനാഴ്ച അദ്ദേഹം കസേരയിൽ ഇരുന്നതായി വത്തിക്കാൻ അറിയിച്ചു.
ഗുരുതരനില പൂർണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശനിയാഴ്ചക്കുശേഷം സ്ഥിതി കൂടുതൽ മോശമായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ശ്വാസകോശത്തിലെ അണുബാധയുടെ സ്ഥിതി അറിയുന്നതിന് ചൊവ്വാഴ്ച സി.ടി സ്കാൻ പരിശോധന നടത്തി. അതേസമയം, മാർപാപ്പയുടെ സൗഖ്യത്തിനായി വത്തിക്കാനിൽ വിശ്വാസിസമൂഹം പ്രാർഥന തുടരുകയാണ്.