കീവ്: യുക്രെയ്‌നില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ അടിയന്തിരമായി എംബസിയെ ബന്ധപ്പെടണമെന്ന് നിര്‍ദേശം.
യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ച നിര്‍ദേശത്തില്‍ രജിസ്‌ട്രേഷന്‍ ഫോമും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://docs(dot)google(dot)com/forms/d/e/1FAIpQLSc8ke6srGBbsIIe
പേര്, വയസ്, പാസ്‌പോര്‍ട്ട് നമ്ബര്‍, നിലവില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്.
അതേസമയം അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയ ഇന്ത്യക്കാരില്‍ എംബസിയുടെ കീഴിലല്ലാതെ സ്വന്തം ചിലവില്‍ താമസിക്കുന്നയാളുകള്‍ എത്രയും വേഗം ബുഡാപെസ്റ്റിലെത്തി ചേരണമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ സുമിയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തുന്നത്. കനത്ത ഷെല്ലാക്രമണത്തിനിടെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യമ ്ന്ത്രാലയം അറിയിച്ചിരുന്നു.