മോസ്കോ: റഷ്യ-യുക്രൈന്‍ ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ ആശങ്കകള്‍ പരിഗണിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് റഷ്യ അറിയിച്ചു. ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായി റഷ്യന്‍ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ റഷ്യയെ ഒരു നിലക്കും ബാധിക്കില്ലെന്നും റഷ്യയെ കൂടുതല്‍ ശക്തിപ്പെടുത്താനേ ഈ ഉപരോധങ്ങള്‍ക്കൊണ്ട് സാധിക്കുയെന്നും പുടിന്‍ പറയുന്നു.
യുക്രൈന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ എല്ലായ്‌പ്പോഴും നടക്കുന്നുണ്ടെന്നും ചര്‍ച്ചകളില്‍ യുക്രൈന്‍റെ ഭാഗത്ത് നിന്ന് പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തയ്യാറാവുന്നുണ്ടെന്നും വിശദമായി പിന്നീട് അറിയിക്കാമെന്നും പുടിന്‍ പറയുന്നു.
റഷ്യന്‍-യുക്രൈന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച വ്യാഴാഴ്‌ച നടന്നിരുന്നു.
ആദ്യ വിദേശകാര്യ ഉന്നതതലയോഗമായിരുന്നു വ്യാഴാഴ്‌ച നടന്നത്. തുര്‍ക്കിയില്‍ വെച്ചായിരുന്നു യോഗം.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉക്രെയ്‌നിലെ ദിമിത്രോ കുലേബയും വ്യാഴാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയത് സൂചിപ്പിച്ചായിരുന്നു പുടിന്റെ പരാമര്‍ശങ്ങള്‍. ചര്‍ച്ചകള്‍ തുടരുകയാണെന്നും പുടിന്‍ പറഞ്ഞു.
മരിയുപോളില്‍നിന്ന് അടക്കം സാധാരണക്കാരെ പുറത്തെത്തിക്കുന്നതിനായി വെടിനിര്‍ത്തണമെന്ന് യുക്രെയ്ന് ആവശ്യപ്പെട്ടു. എന്നാല്‍, വെടിനിര്‍ത്തലിനോടു റഷ്യ പ്രതികരിച്ചില്ലെന്നും കീഴടങ്ങാനാണു ആവശ്യപ്പെട്ടതെന്നും ചര്‍ച്ചയ്ക്കുശേഷം കുലേബ മാധ്യമങ്ങളോടു പറഞ്ഞു.
യുദ്ധത്തിന്‍റെ ആരംഭഘട്ടം മുതല്‍ സമാധാന ചര്‍ച്ചക്ക് തുര്‍ക്കി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സമാധാന ചര്‍ച്ചക്ക് മുന്‍കൈ എടുത്തുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി മോസ്‌കോയിലെത്തി പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ലവ്റോവുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നും റഷ്യയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മറ്റു കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യയുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.