Friday, October 18, 2024

HomeWorldയുക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുത് ; റഷ്യയിലെ അമ്മമാരോട് സെലെന്‍സ്‌കി

യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുത് ; റഷ്യയിലെ അമ്മമാരോട് സെലെന്‍സ്‌കി

spot_img
spot_img

കീവ് ;റഷ്യയിലെ അമ്മമാരോട്, പ്രത്യേകിച്ച്‌ നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടവരുടെ അമ്മമാരോട് ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്. ഒരു വിദേശരാജ്യത്ത് നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കളെ അയക്കരുത്- ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

നിങ്ങളുടെ മകന്‍ എവിടെയാണെന്ന് പരിശോധിക്കുക. യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മകനെ അയക്കുമെന്ന് നേര്‍ത്ത സംശയമെങ്കിലും തോന്നിയാ ല്‍, അവന്‍ കൊല്ലപ്പെടാതിരിക്കാനോ തടവിലാക്കപ്പെടാതിരിക്കാനോ വേണ്ടി ഉടന്‍ പ്രവര്‍ത്തിക്കൂ- സെലെന്‍സ്‌കി പറഞ്ഞു.

യുക്രൈന്‍ ഒരിക്കലും ഈ ഭയാനകയുദ്ധം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി മതിയായ പ്രതിരോധം സൃഷ്ടിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായവരും യുക്രൈനിലുണ്ടെന്ന് ബുധനാഴ്ചയാണ് റഷ്യ വ്യക്തമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട ചിലരെ യുക്രൈന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ ആയിരുന്നു ഇത്. പരിശീലനം ലഭിച്ച പ്രൊഫഷണല്‍ സൈനികര്‍ മാത്രമാണ് യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്നായിരുന്നു നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments