കൊളംബോ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് അഭയാര്‍ത്ഥികളെത്തുന്നു
വരും ദിവസങ്ങളില്‍ 2000 അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിൽ കുട്ടികളടക്കം 16 അഭയാര്‍ത്ഥികളാണ് തമിഴ്‌നാട് തീരത്തെത്തിയത്. വിശന്നും ദാഹിച്ചുമാണ് പലരും എത്തുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞടക്കം എട്ട് കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇതിനിടെ, രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്സ പറഞ്ഞു .
വിവിധ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും സാമ്ബത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഗോടബയ ഓര്‍മപ്പെടുത്തി. പാര്‍ട്ടികളുടെ യോഗം വിളിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി.
ഇതിനിടെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി.