Friday, October 18, 2024

HomeWorldറഷ്യക്കെതിരെ നാറ്റോ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കും

റഷ്യക്കെതിരെ നാറ്റോ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കും

spot_img
spot_img


വാഷിങ്ടണ്‍: റഷ്യ യുക്രൈൻ അധിനിവേശം കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ നാറ്റോ കൂടുതല്‍ സൈന്യത്തെ യുക്രൈന്റെ സഹായത്തിനായി അയയ്‌ക്കും.

റഷ്യൻ അധിനിവേശം യുക്രൈനിൽ കടുത്ത നാശം വിതക്കുന്നുവെങ്കിലും പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയില്‍ യുക്രൈൻ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. യുക്രൈന്റെ തന്ത്രപ്രധാനമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

സൈനികരെ നല്‍കുന്നത് ഒരു സാധാരണ പ്രക്രിയമാത്രമാണെന്നു പറഞ്ഞ നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് റഷ്യ ആഗ്രഹിക്കാത്തത് തങ്ങള്‍ കൊടുക്കുമെന്നും പ്രതികരിച്ചു. റഷ്യയ്‌ക്ക് വേണ്ടാത്തത് കൃത്യമായി കൃത്യസമയം വരുമ്ബോള്‍ ലഭിക്കും. അത് കൂടുതലോ കുറവോ ആവില്ലെന്നും നാറ്റോ സഖ്യം യുക്രെയ്‌നുവേണ്ടി യുദ്ധം ചെയ്യുമെന്ന സൂചന നല്‍കി സ്‌റ്റോള്‍ടെന്‍ ബര്‍ഗ് പ്രതികരിച്ചു.

നാറ്റോ യുദ്ധസംഘങ്ങള്‍ ഭാവിയില്‍ ബാള്‍ട്ടിക് മുതല്‍ കരിങ്കടല്‍ വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ മാത്രമല്ല ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുക്രെയ്‌ന് പിന്തുണയുമായി രംഗത്തുണ്ട്. 25 രാജ്യങ്ങളിലെ സൈന്യങ്ങള്‍ നോര്‍വ്വെയില്‍ പരിശീലന ത്തിലാണ്.

നാറ്റോയില്‍ അംഗങ്ങളല്ലാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ സ്വീഡനും ഫിന്‍ലന്‍ഡും നോര്‍വേയിലെ പരിശീലനത്തിന് സൈനികരെ അയച്ചിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ നാറ്റോയുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയാണിത് . സഖ്യത്തിലെ ആര്‍ക്കുനേരെ വരുന്ന ആക്രമണവും തങ്ങളെ ഓരോരുത്തരെയും ബാധിക്കുമെന്ന വികാരമാണ് നാറ്റോയെ നയിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments