Friday, October 18, 2024

HomeWorldറഷ്യയെ ജി-20യില്‍ നിന്നും പുറത്താക്കുമെന്ന് ബൈഡന്‍

റഷ്യയെ ജി-20യില്‍ നിന്നും പുറത്താക്കുമെന്ന് ബൈഡന്‍

spot_img
spot_img

വാഷിംഗ്ടണ്‍: റഷ്യയെ ജി-20യില്‍ നിന്നും പുറത്താക്കാന്‍ ലോകരാഷ്‌ട്രങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് റഷ്യയെ യൂറോപ്പിലെ ഏറ്റവും നിര്‍ണ്ണായക രാജ്യാന്തര കൂട്ടായ്മയില്‍ നിന്നും പുറത്താക്കണമെന്ന നിര്‍ദ്ദേശം കടുപ്പിച്ചത്.

ഇന്നലെ വാഷിംഗ്ടണില്‍ മാദ്ധ്യമസമ്മേളനത്തിലാണ് ബൈഡന്‍, യുക്രെയ്ന്‍-റഷ്യ വിഷയം പരാമര്‍ശിച്ചത്. 19 രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മയ്‌ക്കൊപ്പം യൂറോപ്യന്‍ യൂണിയനിലെ 30 രാജ്യങ്ങളെ ഒരു രാജ്യമായി കണക്കാക്കിയാണ് ജി-20 രൂപീകരിച്ചത്.

റഷ്യക്കെതിരെ ഓരോ ദിവസവും ഉപരോധങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്ത യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പക്ഷെ തങ്ങളെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കാത്തതിൽ നീരസം പ്രകടിപ്പിച്ചു.

രാജ്യാന്തര തലത്തിലെ ഉപരോധങ്ങള്‍ക്കപ്പുറം റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഫലപ്രദമായി നേരിടാന്‍ വലിയ ഒരു കൂട്ടായ്മയുടെ ഭാഗമായി മാറേണ്ടതുണ്ടെന്നും സെലന്‍സ്‌കി ആവര്‍ത്തിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments