എഴിപത്തിയൊന്നാം ലോകസുന്ദരിയായി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ. ശനിയാഴ്ച മുംബൈയിൽ നടന്ന മിസ് വേൾഡ് 2024 സൗന്ദര്യമത്സരത്തില്‍ ക്രിസ്റ്റിന പിസ്‌കോവ കിരീടം നേടി.കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പോളണ്ടിൽ നിന്നുള്ള കരോലിന ബിലാവ്‌സ്ക വിജയിയായ ക്രിസ്റ്റിന പിസ്‌കോവയ്ക്ക് കിരീടമണിയിച്ചു. ലെബനന്റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി.
28 വർഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങള്‍.ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കാരിയായ സിനി ഷെട്ടിയാണ് ലോക സുന്ദരി മത്സരത്തിന് എത്തിയത്. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ ഷെട്ടിക്ക് മത്സരത്തിലെ ആദ്യ നാലില്‍ ഇടം നേടാന്‍ സാധിച്ചില്ല.സിനസ് അഡ്മിനിസ്ട്രേഷനിലുമാണ് ബിരുദമെടുക്കുന്നത്. ക്രിസ്റ്റീന ഫിസ്കോ എന്ന ഫൗണ്ടേഷന്റെ സ്ഥാപകയാണ്. ഇതിലൂടെ നിരവധി പേര്‍ക്ക് പഠിക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. ടാൻസാനിയയിലെ നിരധനരായ വിദ്യാർഥികൾക്കായി അവർ ഒരു സ്കൂൾ ആരംഭിച്ചു. കൂടാതെ ഫ്ലൂട്ടും വയലിനും വായിക്കുന്നതും ക്രിസ്റ്റീന ഏറെ ഇഷ്ടപ്പെടുന്നു
നാലു പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. ചടങ്ങിൽ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി നിത അംബാനിയെ ആദരിച്ചു. 112 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്‍വാല, ഹർഭജൻ സിങ്, രജത് ശര്‍മ, അമൃത ഫഡ്നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവരോടൊപ്പം മൂന്ന് മുൻ മിസ് വേൾഡ് വിജയികളും വിധികർത്താക്കളായിരുന്നു.