Sunday, November 24, 2024

HomeWorldകാണാതായ 34 കാരൻ രണ്ടു വർഷം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

കാണാതായ 34 കാരൻ രണ്ടു വർഷം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

spot_img
spot_img

ഒരു നീണ്ട അവധിയാഘോഷത്തിന് പോയതായിരുന്നു കോസ്റ്റ റിക്ക സ്വദേശിയായ നിക്ക് എന്ന യുവാവ്. രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം കാത്തിരുന്നത് സര്‍ക്കാര്‍ താന്‍ മരിച്ചതായി പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയാണ്. മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. രണ്ട് വര്‍ഷത്തെ അവധിയാഘോഷിച്ച ശേഷം നിക്ക് ഫാറ്റോറോസ് (34) എന്ന യുവാവ് തിരികെയെത്തിയതെന്ന് ഡെയ്‌ലി സ്റ്റാറില്‍ പ്രസിദ്ധീകരച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ താന്‍ മരണപ്പെട്ടതായി രാജ്യത്തെ നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചതറിഞ്ഞ് നിക്ക് ആശ്ചര്യപ്പെട്ടു.

തന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് പണയപ്പെടുത്തി താൻ അമിത വേഗതയിൽ വാഹനം ഓടിച്ചതിനുള്ള പിഴ ഈടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നതായി അറിഞ്ഞ നിക്ക് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. 2022 മുതല്‍ നിക്കിൽ നിന്ന് ഈ പിഴ ഈടാക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. എന്നാല്‍, നിക്ക് ദീര്‍ഘദൂര യാത്രയിലായിരുന്നതിനാല്‍ പോലീസിന് അത് നേടാൻ കഴിഞ്ഞില്ല. തുടര്‍ന്ന് അദ്ദേഹം മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലാണ് നിക്ക് ഇപ്പോള്‍.

ചിലപ്പോള്‍ ഇതുപോലെയുള്ള തെറ്റുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, അത് വളരെ അപൂര്‍വമാണ്, നിക്കിന്റെ അഭിഭാഷകന്‍ വില്ല്യം കോര്‍ബാറ്റ്‌ലി പറഞ്ഞു. ഇതിനിടെ നിക്കിനോട് ക്ഷമ ചോദിച്ച് നീതിന്യായ മന്ത്രാലയം രംഗത്തെത്തി. നിക്കിന്റെ മരണം പ്രഖ്യാപിച്ചതില്‍ മനുഷ്യസഹജമായ പിഴവ് പറ്റിയതായി മന്ത്രാലയം വക്താവ് സ്ഥിരീകരിച്ചു. തീരുമാനം മൂലം നിക്കിനുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും വക്താവ് പറഞ്ഞു. ഒരു എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താന്‍ കളക്ടര്‍ ഓഫ് ഫൈന്‍സ് നിക്കിന് മെയില്‍ അയപ്പോള്‍ കത്തിന്റെ ടെംപ്ലേറ്റ് മാറി ഉപയോഗിച്ചതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments