കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ റിവര്‍ബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ളോറസ് (28) വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായി. 2023ല്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് സ്പാനിഷ് ഭാഷാ അധ്യാപികയായ ഫ്ളോറസിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
സ്കൂള്‍ അധികൃതര്‍ക്ക് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റിവര്‍ബാങ്ക് പൊലീസിനെ വിവരം അറിയിച്ചത്. സ്കൂള്‍ ഡിസ്ട്രിക്റ്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫ്ളോറസിനെ അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
2016 മുതല്‍ സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. നേരത്തെ സൗന്ദര്യവര്‍ധക കമ്പനിയുടെ ബ്യൂട്ടി അഡൈ്വസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിവര്‍ബാങ്ക് ഹൈസ്കൂളിലെ ജീവനക്കാരന് വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത് ഇത് ആദ്യമായല്ല. 2023ല്‍, അന്നത്തെ 23 വയസ്സുള്ള മുന്‍ ബാസ്കറ്റ്ബോള്‍ പരിശീലകന് ലോഗന് നബോഴ്സിനെ 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായിരുന്നു.