Monday, March 10, 2025

HomeWorldപാക്കിസ്ഥാനില്‍ കോടികളുടെ സ്വര്‍ണ ശേഖരം കണ്ടെത്തി: കണ്ടെത്തിയത് 80000 കോടിയുടെ നിക്ഷേപം

പാക്കിസ്ഥാനില്‍ കോടികളുടെ സ്വര്‍ണ ശേഖരം കണ്ടെത്തി: കണ്ടെത്തിയത് 80000 കോടിയുടെ നിക്ഷേപം

spot_img
spot_img

ഇസ്ലാമാബാദ്:  പാകിസ്ഥാനെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത  പുറത്തു വന്നു. കോടികളുടെ സ്വര്‍ണ നിക്ഷേപം പാക്കിസ്ഥാനിലെ സിന്ധു നദിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് ആശ്വാസം നല്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
പാകിസ്ഥാന്‍ നാഷണല്‍ എന്‍ജിനിയറിംഗ് സര്‍വീസും  മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. സ്വര്‍ണ നിക്ഷേപം ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ പ്രാദേശിക ഖനന കരാറുകാര്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഇതോടെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ അനുമതിയില്ലാതെ ഖനനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചു.
നിലവില്‍ തെക്കന്‍  ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് സ്വര്‍ണം കരുതല്‍ ശേഖരമായുള്ള രാജ്യം പാകിസ്ഥാനാണ്. ഫലപ്രദമായ രീതിയില്‍ ഖനനം നടത്തി സ്വര്‍ണ നിക്ഷേപം കൃത്യമായി വിനിയോഗിക്കാനായാല്‍ പാകിസ്ഥാന്റെ  കരുതല്‍ സ്വര്‍ണ ശേഖരം വന്‍ തോതില്‍ ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments