Sunday, March 9, 2025

HomeWorldകാനഡയില്‍ നിശ ക്ലബില്‍ കൂട്ട വെടിവെപ്പ്: 11 പേര്‍ക്ക് പരിക്ക്

കാനഡയില്‍ നിശ ക്ലബില്‍ കൂട്ട വെടിവെപ്പ്: 11 പേര്‍ക്ക് പരിക്ക്

spot_img
spot_img

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ നിശ ക്ലബില്‍ വെള്ളിയാഴ്ച രാത്രി നടന്ന കൂട്ട വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലരുടെയും പരിക്ക് ഗുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊറന്റോയിലെ സ്‌കാര്‍ബറോ ജില്ലയിലെ പബ്ബിലാണ് അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രോഗ്രസ് അവന്യൂവിനും കോര്‍പ്പറേറ്റ് ഡ്രൈവിനും സമീപമാണ് പബ് സ്ഥിതി ചെയ്യുന്നത്. വെടിവെച്ച ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. തോക്കുധാരിയെ പിടികൂടാന്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments