Monday, March 10, 2025

HomeWorldഗാസയിലെ വൈദ്യുതി വിതരണവും ഇസ്രയേൽ നിർത്തുന്നു

ഗാസയിലെ വൈദ്യുതി വിതരണവും ഇസ്രയേൽ നിർത്തുന്നു

spot_img
spot_img

ജറുസലേം: ഗാസയില്‍ വൈദ്യുതി വിതരണവും ഇസ്രയേൽ നിർത്തുന്നു ഇതോടെ ഈ മേഖലയിലെ  സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാവും.  വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ഇതിനായുഉള്ള  ഉത്തരവില്‍ ഒപ്പുവെച്ചതായി  വൈദ്യുതി മന്ത്രി എലി കോഹന്‍ പറഞ്ഞു. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

ഗാസ മുനമ്പില്‍ എത്രയും പെട്ടന്ന് വൈദ്യുതി വിഛേദിക്കുന്നതിനുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും. കൂടാതെ യുദ്ധം അവസാനിക്കുമ്പോള്‍ ഹമാസ് പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പുവരുത്തുകയും ചെയ്യു. എലി കോഹന്‍ വ്യക്തമാക്കി.

15 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് വേണ്ടി ഇസ്രയേല്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഫലസ്തീന്‍ ഇത് പൂര്‍ണമായും അംഗീകരിക്കുന്നതുവരെ എല്ലാ സഹായ വിതരണവും ഇസ്രയേല്‍ നിര്‍ത്തി വെച്ചു. മാര്‍ച്ച് ഒന്നിനാണ് വെടിനിര്‍ത്തലിന്‍റെ ആദ്യ ഘട്ടം അവസാനിച്ചത്. ഇത് ഏപ്രില്‍ പകുതിയിലേക്ക് നീട്ടണം എന്നാണ് ഇസ്രയേലിന്‍റെ ആവശ്യം. എന്നാല്‍ വെടിനിര്‍ത്തല്‍ യുദ്ധം പൂര്‍ണമായും അവസാനിക്കുന്ന നടപടിയിലേക്ക് എത്തിക്കുന്നത് ആവണം എന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments