കീവ് : ഒരു വശത്ത് യുക്രയിൻ – റഷ്യൻ സമാധാനനീക്കങ്ങൾ നടക്കുമ്പോൾ മറുവശത്ത് ശക്തമായ പിടിച്ചടക്കലിനും മാറ്റമില്ലാതെ തുടരുന്നു. അതിർത്തി പ്രവിശ്യയായ കർസ്ക്‌കിലെ ഏറ്റവും വലിയ പട്ടണമായ സൂദ്‌ചയിൽനിന്ന് യുക്രെയ്ൻ സൈന്യത്തെ കഴിപ്പിച്ചതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കർസ്കിൽ സൈനികരെ സന്ദർശിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഈ നീക്കം.
റഷ്യൻ സൈന്യത്തിൻ്റെ തുടർച്ചയായ ബോംബാക്രമണങ്ങളിൽ സൂദ്‌ച പട്ടണം പൂർണമായി തകർന്നെന്നാണ് യുക്രെയ്ൻ പ്രതികരിച്ചത്. അതിനിടെ, കർസ്‌ക് ഉൾപ്പെടുന്ന നോർത്തേൺ കമാൻഡിന്റെ മേധാവി സ്ഥാനത്തുനിന്നു മേജർ ജനറൽ ദിമിത്രോ ക്രസൽനിക്കോവിനെയുക്രെയ്ൻ പുറത്താക്കി.
കഴിഞ്ഞ ഓഗസ്റ്റിലാണു കർസ്കിലെ പ്രധാനപട്ടണങ്ങൾ ഉൾപ്പെടുന്ന 1,300 ചതുരശ്ര കിലോമീറ്റർ യുക്രെയ്ൻ സൈന്യം പിടിച്ചത്. ഇനി 2,00 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണു യുക്രെയ്ൻ സൈന്യത്തിന്റെ അധീനതയിൽ ശേഷിക്കുന്നതെന്നു റഷ്യൻ സൈന്യം പറയുന്നു.ജിദ്ദ ചർച്ചയിലെ വെടിനിർത്തൽ ശുപാർശ അംഗീകരിച്ചതിനു പിന്നാലെ, യുക്രെയ്നുള്ള യുഎസിന്റെ സൈനികസഹായം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുനരാരംഭിച്ചിരുന്നു.