വാഷിംഗ്ടൺ: അമേരിക്കയുടെ ശക്തമായ ഇടപെടൽ ഉണ്ടായിട്ടും യുക്രയിനെതിരേയുള്ള യുദ്ധത്തിൽ നിലപാട് മയപ്പെടുത്താതെ റഷ്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയ ശേഷവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തന്റെ നിലപാടിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
യുക്രെയ്‌നിലെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താമെന്ന് സൂചന നല്കിയപ്പോഴും പൂർണ വെടിനിര്‍ത്തല്‍ ഉടനെ ഇല്ലെന്ന് വ്യക്തമാക്കി..ട്രംപുമായുള്ള രണ്ടുമണിക്കൂർ ടെലിഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് യുക്രെയ്‌നെതിരേ പൂര്‍ണ്ണ വെടിനിര്‍ത്തല്‍ സാധ്യത പ്രസിഡന്റ് പുടിൻ തള്ളിയത്.
യുക്രെയ്‌നുമായുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ പങ്കുവയ്ക്കലും അമേരിക്ക അവസാനിപ്പിച്ചാല്‍ മാത്രമേ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഫലപ്രദമാകൂ എന്ന് പുട്ടിന്‍ പറഞ്ഞു. യുക്രെയ്‌നിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ മുമ്പ് അത്തരം വ്യവസ്ഥകള്‍ നിരസിച്ചിരുന്നു.
മൂന്ന് വര്‍ഷത്തെ യുദ്ധത്തില്‍, ആറ് മാസം മുമ്പ് യുക്രേനിയ അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയിരുന്ന കുര്‍സ്‌ക് മേഖലയിലെ പ്രദേശം റഷ്യ അടുത്തിടെ തിരിച്ചുപിടിച്ചു. എന്നാൽ പുടിനുമായുള്ള തന്റെ ഫേസം ഫോൺ സംഭാഷണം ഫലപ്രദവുമായിരുന്നുവെന്നാണ് ട്രംപ് സോഷ്യല്‍ പ്ലാറ്റ് ഫോമിൽ കുറിച്ചത്.