Monday, May 5, 2025

HomeWorldയുക്രെയ്നു നേർക്ക് റഷ്യയുടെ ഡ്രോൺ ആക്രമണം:  റഷ്യ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് യുക്രയിൻ

യുക്രെയ്നു നേർക്ക് റഷ്യയുടെ ഡ്രോൺ ആക്രമണം:  റഷ്യ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് യുക്രയിൻ

spot_img
spot_img

കീവ്: : യുക്രെയ്നു നേർക്ക് റഷ്യയുടെ ഡ്രോൺ ആക്രമണം. തീരനഗരമായ ഒഡേസയിൽ.റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ  നാലു പേർക്കു പരുക്കേറ്റു. നിരവധി  സ്‌ഥലങ്ങളിൽ തീപിടുത്തമുണ്ടായി.മൂന്നു ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡൻ്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

സാപ്പൊറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ ആറു  പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. യുഎസുമായി ധാതു കൈമാറ്റത്തിനുള്ള കരാർ സംബന്ധിച്ച് ജിദ്ദയിൽ ചർച്ച തുടരുന്നതായും അറിയിച്ചു. ഇതേസമയം, വെടിനിർത്തൽ ധാരണ ലംഘിച്ച് കർസ്ക‌് മേഖലയിലെ വാതക മീറ്ററിങ് കേന്ദ്രത്തിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സുരക്ഷാ ഉപദേഷ്‌ടാവ് സെർഗെയ് ഷൊയ്ഗു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ സന്ദർശിച്ച് യുക്രെയ്ൻ പ്രശ്‌നം ചർച്ച ചെയ്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments