Saturday, March 29, 2025

HomeWorldഅഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെതിരേ യൂണിസെഫ്

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെതിരേ യൂണിസെഫ്

spot_img
spot_img

 വാഷിംഗ്ടൺ :  ആറാം ക്ലാസിനു ശേഷം അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയ താലിബാൻ നടപടി പിൻവലിക്കണമെന്ന് യൂണിസെഫ്‌.  അടുത്ത  അധ്യയന വർഷം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട്  യുണിസെഫ് ആവശ്യപ്പെട്ടു. 

2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഭാവി രക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്നാണ്ആവശ്യം.

ആറാം ക്ലാസിനു ശേഷം പെൺകുട്ടികൾ പഠിക്കേണ്ട എന്ന തീരുമാനത്തിൽ തുടരുന്നത് 4,00,000 പെൺകുട്ടികൾക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തിയെന്നും, ഇതോടെ ആകെ സംഖ്യ 2.2 ദശലക്ഷമായെന്നും യുണിസെഫ് പറഞ്ഞു. സ്ത്രീകളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നിരോധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. എന്നാൽ താലിബാൻ ഈ വിലക്കിനെ ന്യായീകരിക്കുന്നത് അത് ശരിയത്തിന്റെയോ ഇസ്ലാമിക നിയമത്തിന്റെയോ വ്യാഖ്യാനത്തിന് അനുസൃതമല്ല എന്ന രീതിയിലാണ്. 

മൂന്ന് വർഷത്തിലേറെയായി, അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിലൂടെ പറഞ്ഞു. എല്ലാ പെൺകുട്ടികളെയും സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കണം. മിടുക്കരായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments