ഗാസ: ഇസ്രയേൽ – ഹമാസ് പോരാട്ടത്തിൽ ഇതുവരെ ജീവൻ നഷ്ടമായത് അരലക്ഷം പാലസ്തിനികളുടേത്. ഗായ ആരോഗ്യ മന്ത്രാലയമാണ് മരിച്ചവരുടെ എണ്ണം സംബന്ധിച്ച പുതിയ കണക്കുകള്‍ പങ്കുവച്ചത്. 2023 ഒക്ടോബര്‍ എട്ട് മുതല്‍ 2025 മാർച്ച് 23 വരെ ഗാസയില്‍ 50,021 പേര്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിശദീകരണം. മരണ സംഖ്യയുടെ ഇരട്ടിയാണ് ഗാസയില്‍ പരിക്കേറ്റവരുടെ എണ്ണം. 113,274 പേര്‍ പരിക്കിന്റെ പിടിയിലായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ച ഇസ്രയേലിന്റെ ഏറ്റവും പുതിയ സൈനിക നടപടിയില്‍ ഗാസ മുനമ്പില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മാത്രം 35 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളില്‍ ഹമാസിന്റെ ഉന്നത നേതാക്കളില്‍ ഒരാളായ സലാഹ് അല്‍- ബര്‍ദാവിലും കുടുംബവും കൊല്ലപ്പട്ടെതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് രാഷ്ട്രീയത്തിലും പലസ്തീന്‍
ഗാസയില്‍ വരും ദിവസങ്ങളിലും ഇസ്രയേല്‍ സൈനിക നടപടി ശക്തമായി തുടരും എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഹമാസിനെതിരായ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണെന്നും റഫ നഗരത്തില്‍ നിന്നും സാധാരണക്കാന്‍ മാറണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. പലസ്തീനികള്‍ ഗാസയുടെ വടക്കോട്ട് നീങ്ങണമെന്നാണ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ഇസ്രയേല്‍ മിലിറ്ററി വക്താവ് എക്‌സില്‍ മുന്നറിയിപ്പ് നല്‍കിയതിന് ഒപ്പം മേഖലയില്‍ ഡ്രോണുകളില്‍ ലഘുലേഖകള്‍ ഉള്‍പ്പെടെ വിതരണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.