Sunday, March 30, 2025

HomeWorldബന്ദികളെ മോചിപ്പിക്കണം, ഗാസയിലെ ബോംബ് ആക്രമണം അവസാനിപ്പിക്കണം: മാർപാപ്പ

ബന്ദികളെ മോചിപ്പിക്കണം, ഗാസയിലെ ബോംബ് ആക്രമണം അവസാനിപ്പിക്കണം: മാർപാപ്പ

spot_img
spot_img

വത്തിക്കാൻ സിറ്റി: ഇസ്രയേൽ   ഗാസയിൽ  നടത്തുന്ന ബോംബാക്രമണം  അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും  ഫ്രാൻസിസ് മാർപാപ്പ. ഇടക്കാലത്തെ വെടിനിർത്തലിനു ശേഷംഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്ന് പറഞ്ഞ മാർപാപ്പ, അടിയന്തരമായി ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും ആവശ്യപ്പെട്ടു.

 റോമിലെ ആശുപത്രിവിടും മുൻപ് പലസ്തീൻ ജനതയ്ക്കു വേണ്ടി അദ്ദേഹം പ്രാർഥന നടത്തിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു‌..ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ ദുഃഖിതനാണ്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. ആയുധങ്ങൾ ഉടനടി താഴെവയ്ക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. അന്തിമ വെടിനിർത്തൽ സാധ്യമാകുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ധൈര്യം കാണിക്കണം. ഗാസ മുനമ്പിൽ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അടിയന്തര ഇടപെടൽ ആവശ്യമാണ്.”-മാർപാപ്പ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments