Friday, October 18, 2024

HomeWorldശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര്‍ അറസ്റ്റില്‍

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര്‍ അറസ്റ്റില്‍

spot_img
spot_img

കൊളംബോ: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം.

വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നില്‍ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.

പ്രസിഡന്റ് വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 45 പേര്‍ അറസ്റ്റിലായെന്ന് ലങ്കന്‍ പൊലീസ് അറിയിച്ചു. അഞ്ച് ​പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഒരു ബസും രണ്ട് പൊലീസ് ജീപ്പും രണ്ട് മോട്ടോര്‍ ബൈക്കുകളും പ്രക്ഷോഭകാരികള്‍ തീവെച്ചു നശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ ലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments