Saturday, December 28, 2024

HomeWorldബിറ്റ്‌കോയിന്‍ ഉപയോഗം നിയമപരമാക്കി ഹോണ്ടുറാസ്

ബിറ്റ്‌കോയിന്‍ ഉപയോഗം നിയമപരമാക്കി ഹോണ്ടുറാസ്

spot_img
spot_img

ഹോണ്ടുറാസ്: വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, പ്രത്യോക സാമ്ബത്തിക മേഖലയില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ നിയമപരമായി അംഗീകാരം നല്‍കി.

എല്‍ സാല്‍വദോറിന് ശേഷം ബിറ്റ്‌കോയിന് നിയമപരിരക്ഷ നല്‍കുന്ന രാജ്യമായി ഹോണ്ടുറാസ് മാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടുറാസിന്റെ അയല്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ചത്.

ഏതെങ്കിലും ഒരു ക്രിപ്‌റ്റോ കറന്‍സിയെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ച ആദ്യ രാജ്യവും എല്‍ സാല്‍വദോര്‍ ആണ്. ഒരു കറന്‍സിയെ നിയമപരമായി ഇടപാടുകള്‍ നടത്താനുള്ള അനുമതി ആണ് ലീഗല്‍ ടെന്‍ഡര്‍ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 2020ല്‍ നിലവില്‍ വന്ന ഹോണ്ടുറാസ് പ്രോസ്പര എന്ന സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ അനുമതി.

നേരത്തെ ഹോണ്ടുറാസ് മൊത്തത്തില്‍ ബിറ്റ്‌കോയിന്‍ നിയമപരമാക്കുമെന്ന രീതിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments