മോസ്‌കോ: തുറമുഖ നഗരമായ മരിയൂപോള്‍ പിടിച്ചെടുക്കുമെന്ന അന്ത്യശാസനവുമായി റഷ്യ .
റഷ്യന്‍ പ്രതിരോധ വകുപ്പ് നേരിട്ടാണ് യുക്രെയ്ന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യയുടെ യുദ്ധകപ്പലിന് മേല്‍ തങ്ങളാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടതിന് ശേഷം റഷ്യയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗികമായ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യയുടെ ഭീഷണിക്ക് മരിയൂപോള്‍ ഗവര്‍ണറുടെ മറുപടി ഇതുവരെ പുറത്തുവന്നിട്ടില്ല.
ഫെബ്രുവരി 24 മുതല്‍ യുക്രെയ്‌ന് മേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യന്‍ സൈന്യം വിവിധ പ്രവിശ്യകള്‍ തങ്ങളുടെ അധീനതയിലാക്കുകയാണ്. അസോവ്സ്റ്റാളില്‍ നടത്തിയ ആക്രമണത്തെക്കാള്‍ രൂക്ഷമായ ആക്രമണമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പില്‍ പറയുന്നു. ആയുധം വെച്ച് കീഴടങ്ങുന്നവര്‍ക്കു മാത്രമായിരിക്കും ജീവന്‍ തിരികെ ലഭിക്കുകയെന്നും പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുകയാണ്.
മരിയൂപോളില്‍ മിസൈല്‍ ആക്രമണം നടത്തിയ റഷ്യ ഒരു സ്‌കൂളും ആശുപത്രിയും തകര്‍ത്തുവെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. മരിയൂപോളില്‍ മാത്രം 5000 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്ക്.
ഇതിനിടെ റഷ്യയുടെ ഒരു രാസായുധ പ്ലാന്റില്‍ 150 കുട്ടികളടക്കം 400 യുക്രെയ്‌നികളെ റഷ്യ തടങ്കലില്‍ വച്ചിരിക്കു കയാണെന്ന് യുക്രെയ്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ലുഡ്‌മൈല ഡെനിസോവ പറഞ്ഞു.