ഇന്ത്യയില്‍ നിന്നും കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് റഷ്യ. യുറോപ്പില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതോടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ ഇന്ത്യയുടെ സഹായം തേടിയത്.
എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ 22ന് ഇന്ത്യയിലേയും റഷ്യയിലേയും മെഡിക്കല്‍ കമ്ബനികള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഇന്ത്യ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി പ്രതിനിധി രാജീവ് നാഥ് പറഞ്ഞു.റഷ്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും പ്രാദേശിക കറന്‍സി വഴിയാകും ഇടപാടുകള്‍ നടത്തുക.