ജറുസലേം: ഗാസ മുനമ്ബില്‍നിന്ന് ഇസ്രയേലിലേക്കുള്ള പാത ഞായറാഴ്ച അടക്കുമെന്ന് ഇസ്രയേല്‍. വെള്ളി രാത്രിയും ശനി രാവിലെയും ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്തുവെന്ന് ആരോപിച്ചാണ് നടപടി.
ഗാസയില്‍നിന്നുള്ള തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും ഇസ്രയേലിലേക്കും തിരിച്ചും പോകാനുള്ള എക വഴിയാണിത്. അല്‍ അഖ്സ പള്ളിയിലെ ഇസ്രയേല് അതിക്രമത്തെ തുടര്ന്ന് മേഖല സംഘര്ഷഭരിതമാണ്.