ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡി രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ആസൂത്രണ മന്ത്രി ജൂഡിത്ത് സുമിന്‍വ ടുലുകയെ നിയമിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആദ്യപ്രസംഗത്തില്‍ ടുലുക പറഞ്ഞു.
ദീര്‍ഘകാലമായി ആഭ്യന്തര കലാപം നടക്കുന്ന കോംഗോയില്‍ ജീവിതം അതിദുസ്സഹമാണ്. സായുധ കലാപത്തില്‍ ഇതുവരെ 70 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായത്. ഇക്കഴിഞ്ഞ ഡിസംബറില്‍ 73.47 ശതമാനം വോട്ടുകള്‍ നേടിയാണ് ഷിസെകെദി വിജയിച്ചത്.
100 മില്യണ്‍ ജനങ്ങളുള്ള രാഷ്ട്രത്തിന് തൊഴില്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ദേശീയ ഐക്യം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റ് മുന്നോട്ട് വെക്കുന്നത്.