ഡല്‍ഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള ചേരിതിരിവ് യുദ്ധത്തിന്റെ വക്കിലെത്തി നില്‌ക്കെ ഇറാന്‍ പിചിച്ചെടുത്ത ഇസ്രയേലി കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍. ഇവരുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചു.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത ഇസ്രയേലി ചരക്ക് കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്.
കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമീക വിവരം.
ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.
്. പോര്‍ച്ചുഗീസ് പതാക വഹിച്ചുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണ് പിടിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഇസ്രായേലും ഇറാനും തമ്മില്‍ പോര് ശക്തമാണ്. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്തുവന്നാലും ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് ഇറാന്‍ സൈന്യത്തിന്റെ നാവിക സേനാ മേധാവി അലി റസാ തങ്സിരി പറഞ്ഞിരുന്നു.
കപ്പല്‍ ഇറാന്‍ സൈന്യം പിടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എപി പുറത്തുവിട്ടു.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു