നെയ്‌റോബി: കനത്തപേമാരിയില്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ഡാം തകര്‍നന് 42 പേര്‍ മരിച്ചു. കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം നകുരു കൗണ്ടിയില്‍ മൈ മാഹിയുവിന് സമീപമാണ് ഡാം തകര്‍ന്നത്. ഡാമില്‍ നിന്നും വെള്ളം കുത്തി ഒലിച്ചുവന്ന് വീടുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. നിരവധി ആളുകള്‍ മണ്ണിലും ചെളിയിലും കുടുങ്ങിക്കിടക്കുന്നതായു പ്രാദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് നകുരു ഗവര്‍ണര്‍ സൂസന്‍ കിഹിക പറഞ്ഞു.
കെനിയയില്‍
വെള്ളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെള്ളത്തിനടിയിലാണ. 24,000 വീടുകളില്‍ നിന്ന് 130,000ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. പലരും തലസ്ഥാനമായ നെയ്റോബിയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇടക്കാല അവധിക്ക് ശേഷം കുഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. .