Thursday, April 3, 2025

HomeWorldജപ്പാനിൽ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

spot_img
spot_img

ടോക്കിയോ: ജപ്പാനിലെ കൂഷൂവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച, ഇന്ത്യന്‍ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ ജാപ്പനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കുമെന്നാണ് സൂചന. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നുമാണ് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments