സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ പുറത്താക്കി. രാജ്യത്ത് പട്ടാള നിയമ പ്രഖ്യാപനത്തിന്റെ പേരില്‍ ഇംപീച്ച് ചെയ്യപ്പെട്ട് അറസ്റ്റിലായിരുന്നു സുക് യോലി. എട്ടംഗ ഭരണഘടനാ കോടതി ഏകകണ്ഠമായാണു തീരുമാനമെടുത്തത്. 2022 ലാണ് യൂന്‍ പ്രസിഡന്റായത്. പട്ടാള നിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമായിരുന്നുവെന്നു കോടതി വ്യക്തമാക്കി. പട്ടാള നിയമം പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, നയതന്ത്ര മേഖലകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും കോടതി വിലയിരുത്തി.
പുതിയ പ്രസിഡന്റ്‌റിനെ കണ്ടെത്താന്‍ രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടക്കും. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലീ ചെ മ്യങ്ങിനാണു കൂടുതല്‍ സാധ്യത. 2024 ഡിസംബര്‍ മൂന്നിനാണ് യൂന്‍ സുക് യോല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനകീയ കലാപത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. പ്രതിപക്ഷത്തിനു മുന്‍തൂക്കമുള്ള ദേശീയ അസംബ്ലി ഡിസംബര്‍ 14ന് ഇംപീച്ച് ചെയ്ത പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു.