കീവ്: യുക്രെയിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 18 യുക്രെയിന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയുടെ പ്രതികരണം ദുര്‍ബലമായെന്ന രൂക്ഷവിമര്‍ശനവുമായി യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. അമേരിക്ക ശക്തമായ രാജ്യം, എന്നാല്‍ ദുര്‍ബലമായ പ്രതികരണമായിരുന്നു നടത്തിയതെന്നു പറഞ്ഞ സെലന്‍സ്‌കി റഷ്യയെ കുറ്റവാളിയായി പരാമര്‍ശിക്കാത്ത യുഎസ് എംബസി നിലപാടിനെയും നിശിതമായി വിമര്‍ശിച്ചു.
സെലന്‍സ്‌കിയുടെ ജന്മനാട്ടിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 18 പേരുടെ ജീവന്‍ നഷ്ടമായത്.റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ വെള്ളിയാഴ്ച ക്രൈവി റിഗില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സെലെന്‍സ്‌കി എക്സിലെ ഒരു പോസ്റ്റില്‍ പങ്കിട്ടു. ആക്രമണത്തില്‍ 62 പേര്‍ക്ക് പരിക്കേറ്റു
ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങിയ നിരവധി എംബസികള്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തെ സെലെന്‍സ്‌കി പ്രശംസിച്ചപ്പോള്‍, യുഎസ് എംബസിയുടെ പ്രതികരണം നിരാശാജനകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.