മസ്‌കറ്റ്: ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ച ശനിയാഴ്ച ഒമാനില്‍ നടക്കും. വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മിഡില്‍ ഈസ്റ്റിലെ ഉന്നത യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഒരു പരീക്ഷണം പോലെ തന്നെ ഒരു അവസരവുമണെന്ന് അരഘ്ചി എക്‌സില്‍ കുറിച്ചു. ഞങ്ങള്‍ ഇറാനുമായി നേരിട്ട് ബന്ധ?പ്പെടുകയാണെന്നും ശനിയാഴ്ച ഞങ്ങള്‍ക്ക് വലിയ ഒരുമീറ്റിങ്ങു?ണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ചര്‍ച്ചകള്‍ ഉന്നതതലത്തിലായിരിക്കുമെന്ന് പറഞ്ഞ ട്രംപ് എവിടെ നടക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
തെഹ്റാനും വാഷിങ്ടണും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളില്‍ ഒമാന് വീണ്ടും ഒരു മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതില്‍ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ ‘വലിയ അപകടത്തിലാകുമെന്നും’ ട്രംപ് മുന്നറിയിപ്പ് നല്‍കി.