Friday, April 18, 2025

HomeWorldയുക്രയിനെതിരേ യുദ്ധത്തിന് റഷ്യ ചൈനീസ് പൗരൻമാരേയും വിന്യസിക്കുന്നതായി സെലൻസ്കി

യുക്രയിനെതിരേ യുദ്ധത്തിന് റഷ്യ ചൈനീസ് പൗരൻമാരേയും വിന്യസിക്കുന്നതായി സെലൻസ്കി

spot_img
spot_img

കീവ്  യുക്രയിനെതിരേ യുദ്ധത്തിന് റഷ്യ ചൈനീസ് പൗരൻമാരേയും വിന്യസിക്കുന്നതായ ഗുരുതര ആരോപണവുമായി യുക്രയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി. യുക്രെയ്നുമായുള്ളയുദ്ധത്തിലേക്ക് റഷ്യ ചൈനയെ വലിച്ചിഴയ്ക്കുകയാണ്.

ചൈനയിൽ നിന്നുള്ള നിരവധി  പൗരന്മാരെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നുണ്ടെന്ന് ചൈനയ്ക്ക് അറിയാം. യുദ്ധമുന്നണിയിൽ വിന്യസിച്ച 155 ചൈനീസ് പൗരന്മാരുടെ പേരുകളും പാസ്പോർട്ടും ഉൾപ്പെടെയുള്ള വിവരങ്ങൾ യുക്രെയ്ന്റെ കൈവശമുണ്ട്. റഷ്യൻ സേനയിൽ കൂടുതൽ ചൈനീസ് പൗരന്മാരുണ്ടെന്നും സെലെൻസി ആരോപിച്ചു.

 കിഴക്കൻ യുക്രെയ്‌നിലെ യുദ്ധഭൂമിയിൽനിന്നു. കഴിഞ്ഞ ദിവസം റഷ്യൻ സേനയിലെ രണ്ട്  ചൈനീസ് പൗരന്മാരെ പിടികൂടിയതായി യുക്രെയ്ൻ അറിയിച്ചിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനു പരസ്യമായി ചൈനീസ് പൗരന്മാരെ ഉപയോഗിക്കുന്നതു യുദ്ധം വിപുലീകരിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ്. 

എന്നാൽ റഷ്യൻ സേനയിൽ നിരവധി ചൈനീസ് പൗരന്മാരുണ്ടെന്ന വാദം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ നേരത്തെ നിരസിച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments