മാലെ: ഇസ്രായേലികള്‍ക്ക് ഇനി മുതല്‍ മാലദ്വീപില്‍ പ്രവേശനമില്ല. ഗാസയിലെ പാലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ ക്രൂരമായ ആക്രമണം നടത്തിയെന്ന ആരോപിച്ചാണ് ഇസ്രയേലികള്‍ക്ക് മാലദ്വീപ് പ്രവേശനം നിരോധിച്ചത്. ഇത് സംബന്ധിച്ച് മാദല്വീപ് പാര്‍ലമെന്റില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ബില്ലില്‍ ഒപ്പുവെച്ചു. എന്നാല്‍ ഇത്തരത്തിലൊരു നീക്കം വിനോദസഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്ന മാലദ്വീപിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധര്‍ വ്യക്മാക്കുന്നത്. ഇസ്രയേലികള്‍ വന്‍തോതില്‍ സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്