റോം: പെസഹ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ റെജീന കെയ്‌ലി ജയിൽ സന്ദർശിച്ചു. 70 തടവുകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ‘ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നു’– ജയില്‍ അന്തേവാസികളോട് മാര്‍പാപ്പ പറഞ്ഞു.
കടുത്ത ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വിശ്രമത്തിലുള്ള മാർപാപ്പ കാൽകഴുകൽ ചടങ്ങ് ഉൾപ്പെടെയുള്ള കർമങ്ങളിൽ ഇത്തവണ പങ്കെടുത്തോ എന്ന് വ്യക്തമല്ല. പാപ്പയുടെ നിർദ്ദേശപ്രകാരം മറ്റ് കർദ്ദിനാൾമാരുടെ നേതൃത്വത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വിശുദ്ധവാര ശുശ്രൂഷകൾ നടക്കുന്നത്.
ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിട്ടില്ല. ജെമെല്ലി ആശുപത്രിയിലെ മെഡിക്കൽ സംഘം ബുധനാഴ്ച വത്തിക്കാനിലെത്തി പാപ്പയെ കണ്ടിരുന്നു. ഈസ്റ്റർ ഞായറാഴ്ച മാർപാപ്പ ആശിർവദിക്കാൻ എത്തുമോ എന്ന കാര്യം വത്തിക്കാൻ സ്ഥിരീകരിച്ചിട്ടില്ല.