Saturday, April 19, 2025

HomeWorld6 വയസ്സുള്ള പെൺകുട്ടിയുൾപ്പടെയുള്ള കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു വധശിക്ഷ

6 വയസ്സുള്ള പെൺകുട്ടിയുൾപ്പടെയുള്ള കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു വധശിക്ഷ

spot_img
spot_img

പി പി ചെറിയാൻ

ഹ്യൂസ്റ്റൻ:2021 ജൂൺ 30 ന് തെക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റണ് അപ്പാർട്ട്മെന്റിൽ ദമ്പതികളെയും അവരുടെ 6 വയസ്സുള്ള മകളെയും വെടിവെച്ചു കൊലപ്പെടുത്തിയ 28 കാരനായ സേവ്യർ ഡേവിസിനെ വധശിക്ഷയ്ക്ക് വിധിച്ചു.ഫോണ്ട്രെൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ രാത്രി 10:30 ന് തൊട്ടുപിന്നാലെയാണ് ഭയാനകമായ കുറ്റകൃത്യം നടന്നത്.

ദമ്പതികളുടെ 10 വയസ്സുള്ള മകൾക്കും വെടിയേറ്റുവെങ്കിലും പക്ഷേ മരിച്ചതായി അഭിനയിച്ചുകൊണ്ട് അവൾ രക്ഷപ്പെട്ടു, വെടിവയ്പ്പിന് ശേഷം സഹായത്തിനായി വിളിച്ചു.

ഡേവിസിനെതിരെ തുടക്കത്തിൽ മൂന്ന് വധശിക്ഷാ കൊലപാതക കുറ്റങ്ങളും രണ്ട് ഗുരുതരമായ ആക്രമണ കുറ്റങ്ങളും ചുമത്തിയിരുന്നു. ഫോണ്ട്രെനിലെ ടോട്ടോറോ പ്ലേസ് അപ്പാർട്ട്മെന്റിലെ വീടിനുള്ളിൽ വെച്ച് ഡൊണാവിയ ലാഗ്വേ (29), ഗ്രിഗറി കാർഹീ (35), അവരുടെ 6 വയസ്സുള്ള മകൾ ഹാർമണി കാർഹീ എന്നിവരെ മാരകമായി വെടിവച്ചതായി ഡേവിസ് സമ്മതിച്ചു.

പ്രോസിക്യൂട്ടർമാർ വധശിക്ഷ ആവശ്യപ്പെട്ടു, ചർച്ചകൾക്ക് ശേഷം ജൂറി സമ്മതിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പ്രകാരം വ്യാഴാഴ്ച ഡേവിസിന് വധശിക്ഷ വിധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments