വത്തിക്കാൻ സിറ്റി : അർജൻ്റീനയിലെ ബ്യൂണസ് ഐറീസിൽ പിറന്നു വീണു. വത്തിക്കാനിലെ സാന്താ മാർത്തയിൽ വെച്ച് കാലം ചെയ്തു. ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷൻ ഫ്രാൻസീസ് മാർപാപ്പയുടെ ജനനം 1936 ഡിസംബർ 17 ന് അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിൽ.
ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകന് മാതാപിതാക്കൾ നല്കിയ പേര് ജോർജ് മരിയോ ബെർഗോഗ്ലിയോ.കാലം ചെയ്തത് 2025 ഏപ്രിൽ 21 ന് ഫ്രാൻസീസ് മാർപാപ്പായായി 2013 മുതൽ പരിശുദ്ധ സഭയെ നയിച്ച പിതാവ് നവീകരണത്തിൻ്റെ വക്താവായി പ്രവർത്തിച്ചു.
മാർപാപ്പായുടെ ജീവിത കാലഘട്ടത്തെക്കുറിച്ച് 1969: പൗരോഹിത്യം സ്വീകരിച്ചു
1973 ജൂലൈയിൽ അർജന്റീനയിലെ ജെസ്യൂട്ടുകളുടെ തലവനായി.
1992 മെയ് 20 ന്ബ്യൂണസ് അയേഴ്‌സിൽ മെത്രാനായി തെരഞ്ഞെടുത്തു
1998 ഫെബ്രുവരി 28ന്ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു.
2001 ൽ കർദിനാൾ പദവിയിൽ ഉയർത്തി.
2013 മാർച്ച് 13 ന് ബെനഡിക്‌ട് മാർപാപ്പയുടെ സ്ഥാന ത്യാഗത്തെ തുടർന്ന് പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. . സഭയുടെ ചരിത്രത്തിൽ യൂറോപ്യൻ അല്ലാത്ത ആദ്യ മാർപാപ്പയായി ഫ്രാൻസിസ്.
2014 ഫെബ്രുവരി 14 ന് സാമ്പത്തിക, ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാനിൽ ഒരു പുതിയ ബോഡി രൂപീകരിച്ചു.
2015 ജൂൺ 18ന് പരിസ്ഥിതിക്കായി ആദ്യ പാപ്പൽ ഡോക്യുമെന്റ്. ലോക നേതാക്കൾ ഭൂമിയുടെയും പാവപ്പെട്ടവരുടെയും കരച്ചിൽ കേൾക്കണമെന്ന് ആഹ്വാനം.
2019 മെയ് 24ന് വത്തിക്കാനിലെ പ്രധാന വകുപ്പിൽ സ്ത്രീകൾക്ക് നിയമനം. സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത തസ്തികയിലാണ് ആദ്യമായി സ്ത്രീയെ നിയമിച്ചത്. പിന്നീട് വത്തിക്കാൻ ധനകാര്യ കൗൺസിലിൽ ആറ് സ്ത്രീകളെ നിയമിച്ചു.
2020 മാർച്ച് ഏഴിന് കൊവിഡ് 19നെ തുടർന്ന് എല്ലാ പൊതുപരിപാടികളും റദ്ദാക്കി.
2021 മാർച്ച് അഞ്ചിന് കൊവിഡിനെ തുടർന്ന് നിർത്തിവെച്ച യാത്രകൾ പുനരാരംഭിച്ചു. ആദ്യ യാത്ര ഇറാഖിലേക്ക്.
2021 ജൂലൈ നാലിന് വൻകുടലിൻ്റെ ഭാഗമായ കോളൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
2021 ഒക്ടോബർ 29ന് യുഎസ് പ്രസിഡന്റ് ജേ ബൈഡനുമായി കൂടിക്കാഴ്ച.
2022 ഫെബ്രുവരി 25ന് റഷ്യ – യുക്രൈൻ യുദ്ധത്തിനിടെ വത്തിക്കാനിലെ റഷ്യൻ എംബസിയിൽ സന്ദർശനം.
2023 മാർച്ച് 29 ന് ശ്വാസകോശ അണുബാധയെ തുടർന്ന്റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2024 ജൂലൈ 14ന് ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യ മാർപാപ്പ
2024 ഡിസംബർ 24 ന് 2025 വിശുദ്ധ വർഷമായി പ്രഖ്യാപനം.
2025 ഫെബ്രുവരി ആറിന് മാർ പാപ്പയ്ക്ക് ബ്രോങ്കൈറ്റസ് ബാധിച്ചു
2025 ഫെബ്രുവരി 14ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2025 മാർച്ച് 23 ന് ഒരു മാസത്തിലധികമുള്ള ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
2025 ഏപ്രിൽ 20ന് ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ ആശിർവദിച്ചു
2025 ഏപ്രിൽ 21: ഇറ്റാലിയൻ സമയം രാവിലെ 7.35 ന് കാലം ചെയ്തു