പാരീസ്: ഫ്രാൻസിലെ ബ്ലൂമെനിൽ മലയാളി വിദ്യാർഥികൾ താമസിച്ചിരുന്ന വീട് കത്തിനശിച്ചു. പാസ്പോർട്ട് ഉൾപ്പെടെ മറ്റ് രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും ഉൾപ്പെടെ കത്തി നശിച്ചു. വലിയ പ്രതിസന്ധിയിലാണെന്ന വിദ്യാർഥികൾ അറിയിച്ചു. എംബസിയും കേരള സർക്കാരും സഹായിക്കണമെന്നും വിദ്യാർഥികൾ അഭ്യർഥിച്ചു.
വിദ്യാർഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. അപകടസമയത്ത് 13 വിദ്യാർഥികളാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടാണ് വിദ്യാർഥികൾ എഴുന്നേറ്റത്. തീപിടിത്തമുണ്ടായെന്ന് മനസിലാക്കിയ ഉടൻ തന്നെ എല്ലാവരും വീടിന് പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി. വീട് പൂർണമായും കത്തി നശിച്ചു. ഫ്രാൻസിൽ താമസിക്കാനുള്ള രേഖകളും കത്തി നശിച്ചു. പാരീസിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.