വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി കാണാൻ വത്തിക്കാൻ സിറ്റിയിലേക്കെത്തുന്നത് പതിനായിരങ്ങൾ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ഓടെയാണ് മാർപാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പൊതുദർശനത്തിന് വച്ചത്. മൂന്ന് ദിവസമാണ് പൊതുദർശനം. ശനിയാഴ്‌ചയാണ് സംസ്‌കാര ചടങ്ങുകൾ.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് അന്തരിച്ചത്. 88 വയസായിരുന്നു. വത്തിക്കാൻ സാന്താമാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം.
മാർപാപ്പ താമസിച്ചിരുന്ന സാന്റാ മാർട്ടയിലെ വസതിയിൽ നിന്നാണ് മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്കെത്തിച്ചത്. ഫ്രാൻസിസ് അവസാനമായി ഈസ്റ്റർ സന്ദേശം നൽകിയ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെയായിരുന്നു ബസലിക്കയിലേക്കുള്ള അവസാന യാത്ര.