Monday, May 5, 2025

HomeWorldമുപ്പതു മണിക്കൂറിനുശേഷം മൗനം വെടിഞ്ഞ് കാനഡ:പഹൽഹാമിലെ ഭീകരാക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർനി

മുപ്പതു മണിക്കൂറിനുശേഷം മൗനം വെടിഞ്ഞ് കാനഡ:പഹൽഹാമിലെ ഭീകരാക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർനി

spot_img
spot_img

ഒട്ടാവ:  ഭീകരാക്രമണം നടന്ന് 30 മണിക്കൂറിന് ശേഷം പഹൽഹാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യ- കാനഡ ഉഭയകക്ഷി ബന്ധം അത്ര മെച്ചമല്ല. ഈ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ .ഭീകരാക്രമണത്തെ അപലപിച്ചിട്ടും കാനഡ മൗനം പാലിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ്  ആക്രമണം നടന്ന് 30 മണിക്കൂറുകൾക്ക് ശേഷം  ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി പ്രസ്താവന ഇറക്കിയത്.

ജമ്മു കശ്‌മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.

ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ -മാർക്ക് കാർനി സോഷ്യൽ മീഡിയയിൽ കുറിച്ചു.അഫ്ഗാനിസ്‌ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്മ‌യിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിനു ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയതെന്നും ശ്രദ്ധേയമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments