വാഷിംഗ്ടൺ: യുക്രയിനു നേർക്കുള്ള റഷ്യയുടെ മിസൈൻ ആക്രമത്തെ അതി രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ നേതൃത്വത്തിൽ വെടിനിർത്തലിനായി റഷ്യ ക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തു ന്ന സമയത്താണ് ഈ ആക്രമണം. വെടിനിർ ത്തൽ നീക്കത്തിൽ പുരോഗതിയില്ലെങ്കിൽ അമേരിക്ക മധ്യസ്ഥശ്രമങ്ങളിൽനിന്നു പിന്മാറുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
കീവിലെ ആക്രമണത്തിൽ സന്തു ഷ്ടനല്ലെന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചു. റഷ്യ ൻ പ്രസിഡന്റിനെ ഉദ്ദേശിച്ച് “വ്ലാദിമിർ, നിർ ത്തൂ” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയി ൽ കുറിച്ചു.മോശം സമയത്ത് അനാവശ്യ ആ ക്രമണമാണ് കീവിൽ നടത്തിയതെന്നും കൂട്ടി ച്ചേർത്തു.
ദക്ഷിണാഫ്രിക്കസന്ദർശിക്കുകയായിരുന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കീവിലെ ആക്രമണത്തിന്റെ പ ശ്ചാത്തലത്തിൽ പരിപാടികൾ വെട്ടിച്ചുരുക്കി നാട്ടിലേക്ക് ഇന്നലെ മടങ്ങി.
കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 77 പേർക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ബുധനാഴ്‌ച രാത്രി നഗരത്തെ ലക്ഷ്യമിട്ട് 70 മിസൈലുകളും 145 ഡ്രോണുകളുമാണ് റഷ്യൻ സേന പായിച്ചത്. ഇതിൽ ഭൂരിഭാഗത്തെയും വെടിവച്ചു തകർത്തതായി യുക്രെയ്ൻ വൃത്തങ്ങ ൾ അവകാശപ്പെട്ടത്. എന്നാൽ, കീവിലെ 13 സ്ഥലങ്ങളിൽ വലിയതോതിൽ നാശനഷ്ടവും തീപിടിത്തവുമുണ്ടായി.അവശിഷ്ടങ്ങൾക്കിട യിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷാപ്രവർത്തകർ പറഞ്ഞത്.