ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 800 പേർക്ക് പരിക്കേറ്റു. പേർഷ്യൻ ഗൾഫ് തീരത്തെ ബന്ദർ അബ്ബാസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റ വും വലിയ തുറമുഖത്ത് ശനിയാഴ്‌ച രാവിലെ യുണ്ടായ സ്ഫോടനത്തിനു കാരണം വ്യക്തമായിട്ടില്ല. രാസവസ്‌തുക്കൾ സൂ ക്ഷിച്ചിരുന്ന ഡിപ്പോയ്ക്കു തീപിടിച്ചതാകാം കാരണമെന്ന് ചില ഇറാനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുക ൾക്കായി എത്തിച്ച ഇന്ധനം നിറച്ച കണ്ടയ്നറുകൾക്കു തീപിടിച്ചതാകാം കാരണമെ ന്ന് സമുദ്രസുരക്ഷാ കൺസൾട്ടൻസി സ്ഥാപ നമായ ആംബ്രേ ഇൻറലിജൻസ് അഭിപ്രായപ്പെ ട്ടു. റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് എന്ന രാസവസ്തു അടുത്തിടെ തുറമുഖത്ത് ഇറക്കിയിരുന്നതായി ഇവർ വ്യക്തമാക്കി