മോസ്‌കോ: റഷ്യയുടെ നിയമവിരുദ്ധ അധിനിവേശത്തിന് ഉത്തരകൊറിയയുടെ പിന്തുണ അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ദക്ഷിണകൊറിയ. കുർസ്ക് മേഖലയിൽ ഉക്രയ്നിനെതിരെ പോരാടാൻ തങ്ങളുടെ സൈനികരെ അയച്ചെന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചിരുന്നു. സൈനികർക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നന്ദി പറഞ്ഞു. ‘ഉത്തരകൊറിയൻ പോരാളിക റഷ്യൻ സൈനികരുമായി തോളോടുതോൾ ചേർന്ന് റഷ്യയെ സ്വന്തം രാജ്യമായി സംരക്ഷിച്ചു’ എന്ന് ക്രെംലിൻ പ്രസ്താവനയിലാണ് പറഞ്ഞു.
2024 ജൂണിൽ പുടിനുമായി ഒപ്പുവച്ച പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരമാണ് റഷ്യയിലേക്ക് സൈന്യത്തെ അയയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തീരുമാനിച്ചതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്യോങ്‌യാങ്ങിൽ യുദ്ധസ്മാരകം സ്ഥാപിക്കുമെന്നും യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങളെ മുൻഗണനയോടെ പരിപാലിക്കാൻ നടപടി സ്വീകരിക്കുമെന്നും കിം പറഞ്ഞു.